നിയമസഭാ കയ്യാങ്കളി കേസ്: ശിവന്‍കുട്ടി രാജിവെക്കണം; കയ്യൂക്കിന് നിയമപരിരക്ഷയും ജനങ്ങളുടെ പിന്തുണയുമില്ലെന്ന് ഷാഫി പറമ്പില്‍

Share now

തിരുവനന്തപുരം : കയ്യൂക്കിന് നിയമപരിരക്ഷയും ജനങ്ങളുടെ പിന്തുണയുമില്ലെന്ന് തെളിയിക്കുന്നതാണ് നിയമസഭാ കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. വിചാരണ നേരിടുന്ന മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

‘നിയമസഭയിലെ കമ്പ്യൂട്ടര്‍ തല്ലിപൊളിക്കാനും കസേര മറിച്ചിടാനും സ്പീക്കറുടെ ഡയസും മൈക്കും തകര്‍ക്കാനുമല്ല ജനപ്രതിനിധികള്‍ക്ക് പരിരക്ഷയുള്ളത്. പ്രതിഭാഗത്ത് ഇത് പോലെ ഉറച്ച് നില്‍ക്കുന്ന ഒരു സര്‍ക്കാരിനെ കണ്ടിട്ടില്ല .
നിയമസഭാ കയ്യാങ്കളിയാണെങ്കിലും പെരിയ ഇരട്ടക്കൊലപാതകമാണെങ്കിലും വാളയാര്‍ കേസാണെങ്കിലും ടി പിയുടെയോ ഷുഹൈബിന്റെയൊ വധക്കേസുകളാണെങ്കിലും സ്വര്‍ണ്ണക്കടത്തോ ക്വട്ടേഷനോ എന്തുമാവട്ടെ പ്രതികള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുവാന്‍,സര്‍ക്കാര്‍ ഖജനാവിലെ പണം പ്രതികള്‍ക്ക് വേണ്ടി ചിലവാക്കുവാന്‍ , പ്രതികള്‍ക്ക് നിയമ വിരുദ്ധ പരോളുകള്‍ അനുവദിക്കുവാന്‍, ജയിലില്‍ സൗകര്യ പരമ്പരകള്‍ തീര്‍ക്കുവാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.’ ഷാഫി പറമ്പില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കയ്യൂക്കിന് നിയമ പരിരക്ഷയും ജനങ്ങളുടെ പിന്തുണയുമില്ല. പ്രതികളുടെ സ്വന്തം സര്‍ക്കാരിന് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി . വിചാരണ നേരിടുന്ന മന്ത്രി ശിവന്‍ കുട്ടി രാജി വെക്കണം . നിയമസഭയിലെ കമ്പ്യൂട്ടര്‍ തല്ലിപൊളിക്കാനും കസേര മറിച്ചിടാനും സ്പീക്കറുടെ ഡയസും മൈക്കും തകര്‍ക്കാനുമല്ല ജനപ്രതിനിധികള്‍ക്ക് പരിരക്ഷയുള്ളത്.
പ്രതിഭാഗത്ത് ഇത് പോലെ ഉറച്ച് നില്‍ക്കുന്ന ഒരു സര്‍ക്കാരിനെ കണ്ടിട്ടില്ല .

നിയമസഭാ കയ്യാങ്കളിയാണെങ്കിലും പെരിയ ഇരട്ടക്കൊലപാതകമാണെങ്കിലും വാളയാര്‍ കേസാണെങ്കിലും ടി പി യുടെയൊ ഷുഹൈബിന്റെയൊ വധക്കേസുകളാണെങ്കിലും സ്വര്‍ണ്ണക്കടത്തോ ക്വട്ടേഷനോ എന്തുമാവട്ടെ പ്രതികള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുവാന്‍,സര്‍ക്കാര്‍ ഖജനാവിലെ പണം പ്രതികള്‍ക്ക് വേണ്ടി ചിലവാക്കുവാന്‍ , പ്രതികള്‍ക്ക് നിയമ വിരുദ്ധ പരോളുകള്‍ അനുവദിക്കുവാന്‍, ജയിലില്‍ സൗകര്യ പരമ്പരകള്‍ തീര്‍ക്കുവാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് .


Share now