ലൈഫ് മിഷന്‍- റെഡ് ക്രസന്റ് കരാറിനു അനുമതിയില്ല; കേന്ദ്ര ആഭ്യന്തരമന്ത്രാലയം

Share now

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ റെഡ് ക്രസന്റ് കരാറിന് അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കരാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. കെ.മുരളീധരന്റെ ചോദ്യത്തിനാണ് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായിയുടെ മറുപടി.

യുഎഇ റെഡ് ക്രസന്റിന്റെ സഹകരണത്തോടെയുള്ള ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പദ്ധതിക്കു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നുവെന്നും കേരള സര്‍ക്കാര്‍ അതു വാങ്ങിയില്ലെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

കേന്ദ്രാനുമതിയില്ലാതെ പദ്ധതിക്കു കരാറുണ്ടാക്കാന്‍ യുഎഇ കോണ്‍സലേറ്റിനും നിര്‍മാണക്കമ്പനിയായ യൂണിടാക്കിനും അധികാരമില്ലെന്നും പാര്‍ലമെന്ററി സ്ഥിരം സമിതിയില്‍ മന്ത്രാലയം കഴിഞ്ഞ മാസവും വിശദീകരിച്ചിരുന്നു.


റെഡ് ക്രസന്റുമായി സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ ധാരണാപത്രത്തിന് അനുമതി വാങ്ങിയിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ കഴിഞ്ഞ മാസം പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Share now