മിമിക്രി താരം ഉല്ലാസ് പന്തളം കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി; ഉമ്മന്‍ചാണ്ടി സ്വീകരിച്ചു, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്തുമെന്ന് ഉല്ലാസ്

Share now

കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ മിമിക്രി-ടി.വി താരം ഉല്ലാസ് പന്തളം പാര്‍ട്ടിയില്‍ തിരിച്ചെത്തി. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പന്തളത്ത് നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉല്ലാസിനെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നവരെയും സ്വീകരിച്ചു.

യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റായിരുന്ന ഉല്ലാസ് പന്തളം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതാവായിരുന്ന പന്തളം പ്രതാപനെതിരെ മത്സരിച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് പന്തളം പ്രതാപന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് ഉല്ലാസിന്റെ തിരിച്ചുവരവിന് കളമൊരുങ്ങിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്തുമെന്ന് ഉല്ലാസ് പന്തളം പ്രതികരിച്ചു.


Share now