
കണ്ണൂര്‍ പാനൂരില്‍ ടെസ്റ്റ് ബുക്ക് വിതരണവുമായി ബന്ധപ്പെട്ട് സ്കൂളില്‍ വിളിച്ചുവരുത്തിയ വിദ്യാര്‍ത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ പോലീസ് അറ്സ്റ്റ് ചെയ്ത പ്രധാനാധ്യാപകനെ കോടതി 14 ദിവത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈസ്റ്റ് വള്ള്യായി യു.പി സ്കൂള്‍ പ്രധാനാധ്യാപകന് ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി.പി വിനോദിനെയാണ്(52) പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ സ്ഥാനക്കയറ്റം നേടി പ്രധാന അധ്യാപകനായത്. ഇയാള്‍ക്കെതിരെ ഇതുവരെയും പരാതികളൊന്നുമുണ്ടായിട്ടില്ല. സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇയാള്‍ നല്ലകാഴ്ചവെച്ചിട്ടുള്ള വ്യക്തിയും കൂടിയാണ്. പാഠപുസ്തകം കൈപറ്റണമെന്ന് ആവശ്യപ്പെട്ടാണ് സ്കൂളില്‍ യുവതിയെ വിളിച്ചുവരുത്തിയതെന്നാണ് പറയുന്നത്. ഓപീസ് മുറിയില്‍ വെച്ചാണ് പീഡനശ്രമം നടന്നതെന്നാണ് യുവതിയുടെ ആരോപണം. ഇടത് ആഭിമുഖ്യമുള്ള അധ്യാപകനെക്കുറിച്ച് നാട്ടില്‍ നല്ല അഭിപ്രായമാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിയാലേ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയൂ എന്ന്് പാനൂര്‍ പോലീസ് വ്യക്തമാക്കി.