പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് നേരെ ആക്രമണം; തലയില്‍ 16 തുന്നലുകളുണ്ടെന്നാണ് പ്രാഥമിക വിവരം

Share now

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് നേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആക്രമണം. മൂന്നാം പ്രതിയായ കെ.എം സുരേഷിനെയാണ് അസീസ് ആക്രമിച്ചത്. ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിലായ എറണാകുളം സ്വദേശിയാണ് അസീസ്. പരിക്കേറ്റ സുരേഷിനെ കണ്ണൂര്‍ ജീല്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേഷിന്റെ തലയില്‍ പതിനാറോളം തുന്നലുകളുണ്ടെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന സുരേഷിനെ രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലേക്ക് മാറ്റിയത്. രാവിലെ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു മര്‍ദനം. വ്യായാമത്തിന് ഉപയോഗിക്കുന്ന ഉപകരണമായ ഡംബെല്‍ ഉപയോഗിച്ച് മര്‍ദിക്കുകയാണെന്നാണ് വിവരം.


Share now