തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 92.81 ,ഡീസൽ വില 87.38 രൂപയായി. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 65 ഡോളറിലേക്ക് അടുക്കുകയാണ്.
വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത. ഇപ്പോൾ തന്നെ പെട്രോൾ-ഡീസൽ വിലയിലെ കുതിച്ചുകയറ്റം ആവശ്യ സാധനങ്ങളുടെ വില വർധനവിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത് തുടർന്നാൽ ജനജീവിതം കൂടുതൽ ദുസ്സഹമാകും.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇന്ധനവില ഉയർന്നപ്പോൾ സംസ്ഥാനം ഏർപ്പെടുത്തിയിരുന്ന അധിക നികുതി ഒഴിവാക്കിയിരുന്നു. എന്നാൽ സംസ്ഥാനം അധിക നികുതി ഒഴിവാക്കുന്നത് മണ്ടത്തരമാണെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം.