ഇന്നും കുത്തനെ കൂട്ടി; പെട്രോള്‍വില നൂറ്റൊന്നും കടന്ന് കുതിക്കുന്നു; മിണ്ടാട്ടമില്ലാതെ സർക്കാരുകള്‍

Share now

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് പെ​ട്രോ​ൾ വി​ല ഇ​ന്നും കൂ​ടി. ലി​റ്റ​റി​ന് 35 പൈ​സ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 101.14 രൂ​പ​യാ​യി. കൊ​ച്ചി​യി​ൽ 99.38 രൂ​പ​യും കോ​ഴി​ക്കോ​ട് 99.65 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. അ​തേ​സ​മ​യം, ഡീ​സ​ൽ വി​ല ഇ​ന്നു കൂ​ട്ടി​യി​ട്ടി​ല്ല.

ഈ ​വ​ർ​ഷം മാ​ത്രം 56 ത​വ​ണ​യാ​ണു ഇ​ന്ധ​ന വി​ല കൂ​ട്ടി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു നി​ർ​ത്തി​വ​ച്ച ശേ​ഷം ഇ​ന്ധ​ന​വി​ല ക​ഴി​ഞ്ഞ മേ​യ് നാ​ലു മു​ത​ൽ മാ​ത്രം 33 ത​വ​ണ വി​ല കൂ​ട്ടി. 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ പെ​ട്രോ​ൾ വി​ല 100 രൂ​പ​യ്ക്കു മു​ക​ളി​ലാ​യി.

കഴിഞ്ഞ മാസം 17 തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടിയത്. ആറു മാ​സത്തി​നി​ടെ 58 ത​വ​ണ​യാണ് വില വർധിക്കുന്നത്. ഇന്നലെ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില സർവകാല റെക്കോർഡിൽ തുടരുകയാണ്. ബുധനാഴ്ചയും ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വർധിപ്പിച്ചിരുന്നു.

അതേസമയം, പാചകവാതക വിലയും കഴിഞ്ഞ ദിവസം വർധിപ്പിച്ചു. ഗാര്‍ഹിക സിലണ്ടറിന് 25.50 രൂപയാണ് ഇന്നലെ വർധിപ്പിച്ചത്. കൊച്ചിയില്‍ ഗാര്‍ഹിക സിലണ്ടറിന്റെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടര്‍ ഒന്നിന് 1550 രൂപ നല്‍കേണ്ടി വരും. പുതുക്കിയ വില ഇന്നലെ മുതല്‍ പ്രാബല്യത്തിൽ വന്നു.


Share now