ബിജെപിയെ ഭയപ്പെടുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുപോകണം; കാലുവാരികളെ ഇവിടെ ആവശ്യമില്ല: തുറന്നടിച്ച് രാഹുൽ ഗാന്ധി

Share now

ആര്‍എസ്എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് തുറന്നടിച്ച് രാഹുല്‍ഗാന്ധി. ബിജെപിയെ ഭയപ്പെടുന്ന കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്ക് പുറത്തുപോകണം. പാര്‍ട്ടിക്ക് പുറത്തുള്ള ധീരന്മാരെ കോണ്‍ഗ്രസിലെത്തിക്കണമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ യോഗത്തിലാണ് രാഹുലിന്‍റെ പരാമര്‍ശം.

അവസരത്തിനൊത്ത് പാർട്ടിമാറുന്നവരെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ആവശ്യമില്ലെന്നും. ബി.ജെ.പിയുടെ വ്യാജവാർത്തകളില്‍ പതറാതെ മുന്നോട്ട് പോകാനുള്ള ധൈര്യം കാണിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

കോവിഡ് നിയന്ത്രണത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനകള്‍ തമാശയായിട്ടാണ് ജനങ്ങള്‍ കാണുന്നത്. ഉത്തർപ്രദേശിനെ പ്രശംസിച്ച നരേന്ദ്രമോദിയെ ആളുകള്‍ കളിയാക്കുകയാണ്. ഇന്ത്യൻ പരമാധികാര ഭൂപ്രദേശത്തില്‍ ചൈനീസ് പട്ടാളം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ചൈനയുമായുള്ള നിലപാടുകള്‍ നരേന്ദ്ര മോദി പറയുന്നത്. ഇതൊന്നും ആരും കേള്‍ക്കുന്നില്ലായെന്നും രാഹുല്‍ ഗാന്ധി ഓർമ്മിപ്പിച്ചു.

അതേസമയം, കോൺഗ്രസിന് പുറത്തുള്ള “നിർഭയരായ ആളുകളെ” പാർട്ടിയിൽ ചേരാൻ രാഹുൽ ഗാന്ധി ക്ഷണിച്ചു.


Share now