നിങ്ങളുടെ പോക്കറ്റുകൾ കൊള്ളയടിച്ച് സുഹൃത്തുക്കളുടെ പോക്കറ്റുകൾ നിറയ്ക്കാനാണ് മോദി ശ്രമിക്കുന്നത്; ഇന്ധനവില വർധനവിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

Share now

വയനാട്: ഇന്ധനവിലയുടെ തുടർച്ചയായ വർധനവിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാവപ്പെട്ട ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിച്ച് സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുകയാണ് മോദി സർക്കാരിന്റെ പ്രധാന പരിപാടിയെന്ന് രാഹുൽ വിമർശിച്ചു.

പെട്രോൾ പമ്പിൽ എത്തി വാഹനത്തിൽ ഇന്ധനം വേഗം നിറയുന്നത് കാണുമ്പോൾ ഓർക്കണം അസംസ്‌കൃത എണ്ണയുടെ വില കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല. എന്നാൽ പെട്രോളിന് ഇപ്പോൾ നൂറ് രൂപയാണ്. നിങ്ങളുടെ പോക്കറ്റുകൾ കൊള്ളയടിച്ച് സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കലാണ് മോദി സർക്കാരിന്റെ മഹത്തായ പ്രവർത്തനം. ഉയർന്ന നികുതി ഏർപ്പെടുത്തി ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ് സർക്കാരെന്ന് നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു.

അതേസമയം ഇന്ധന വിലയിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചിരുന്നു.


Share now