മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ പുറംകടല്‍ യാത്ര ചര്‍ച്ചയാക്കി അന്തര്‍ദേശീയ മാധ്യമങ്ങള്‍; ഏതു ജീവിത സാഹചര്യങ്ങളെയും നേരിടാനുള്ള കരുത്താണ് യാത്രയില്‍ പ്രകടമായത്; ധൈര്യവും സാഹസികതയും നേതാവിന്റെ മുഖമുദ്രയെന്നും മാധ്യമങ്ങള്‍

Share now

തിരുവനന്തപുരം: തണുത്തുറഞ്ഞ അറബിക്കടലിലേക്ക് എടുത്തുചാടിയ രാഹുല്‍ ഗാന്ധിയുടെ സാഹസികതയെക്കുറിച്ചാണ് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. മതസ്യത്തൊഴിലാളിയുടെ കൈപിടിച്ചു കൊണ്ട് ആഴക്കടലിലേക്ക് എടുത്തു ചാടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തില്‍ ആഴക്കടലില്‍ എടുത്തു ചാടുന്നത് ഒരു പക്ഷേ ഇന്ത്യയില്‍ ഇത് ആദ്യമാവാം. രാഹുലിന്റെ ധൈര്യവും സാഹസികതയുമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. പ്രധാന പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും അറിയിക്കാതെയായിരുന്നു ഈ കടല്‍ യാത്ര.

ബുധനാഴ്ച്ച അതിരാവിലെ (ഫെബ്രുവരി 24) നാലുമണിക്ക് പുറപ്പെട്ട രാഹുല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരികെയെത്തിയത്. മല്‍സ്യത്തൊഴിലാളികളുടെ അധ്വാനം നേരില്‍ കാണാനും മനസിലാക്കാനുമായിരുന്നു ഈ യാത്ര. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ തന്റെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് രാഹുല്‍.

വല വലിച്ച് ബോട്ടില്‍ കയറ്റാന്‍ തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ കടലില്‍ ചാടിയിരുന്നു. ഈ വിഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. മല്‍സ്യത്തൊഴിലാളിയുടെ കൈ ചേര്‍ത്ത് പിടിച്ച് ബോട്ടില്‍ നിന്നും രാഹുല്‍ കടലില്‍ ചാടുന്നത്. പിന്നാലെ നന്നായി നീന്തുന്നതും വിഡിയോയില്‍ കാണാം. കടലില്‍ അവര്‍ക്കൊപ്പം ചെലവഴിച്ച സമയത്തെ കുറിച്ചും അവരുടെ അധ്വാനത്തിന്റെ ഭാരത്തെ കുറിച്ചും രാഹുല്‍ ഇന്നലെ പൊതുവേദിയില്‍ സംസാരിച്ചിരുന്നു. (വിഡിയോ കാണാം.)

ഏതാണ്ട് അരമണിക്കൂറിലധികമാണ് അദ്ദേഹം മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ആഴക്കടലില്‍ ചെലവഴിച്ചത്. കുരുങ്ങിക്കിടക്കുന്ന വല നേരെയാക്കുന്നതിന് വേണ്ടി മത്സ്യത്തൊഴിലാളികള്‍ ബോട്ടില്‍ നിന്ന് ചാടിയപ്പോള്‍ അവര്‍ക്കൊപ്പം രാഹുലും ചാടിയിറങ്ങി. പരിചയസമ്പന്നനായ നീന്തല്‍ക്കാരനെ പോലെയാണ് രാഹുലും അവര്‍ക്കൊപ്പം കടലില്‍ നീന്തിയത്. രണ്ട് കിലോമീറ്ററിലധകം ആഴമുള്ള ഭാഗത്തേക്കാണ് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുലും ഇറങ്ങിയത്. ജീവന്‍ പോലും അപകടത്തിലാകാവുന്ന സാഹചര്യമുള്ളപ്പോഴാണ് അദ്ദേഹം മറ്റൊന്നും ആലോചിക്കാതെ ഈ സാഹസിക പ്രവര്‍ത്തിക്ക് തുനിഞ്ഞ്. ഏതു ജീവിത സാഹചര്യങ്ങളെയും ധൈര്യപൂര്‍വ്വം നേരിടാനുള്ള കരുത്താണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സ്യത്തൊഴിലാളികളുടെ കടുപ്പമേറിയ ജീവിത സാഹചര്യങ്ങളും അവരുടെ അധ്വാനവും നേരിട്ട് മനസിലാക്കാനുമാണ് താന്‍ അവര്‍ക്കൊപ്പം ആഴക്കടലിലേക്ക് പോയതെന്ന് രാഹുല്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

രാഹുലിന്റെ ഈ സാഹസികതയെ രണ്ട് വര്‍ഷം മുമ്പ് തണുത്തുറഞ്ഞ സൈബീരിയന്‍ തടാകത്തില്‍ നീന്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുട്ടിന്റെ സാഹസികതയോടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉപമിച്ചിരിക്കുന്നത്. രണ്ട് പേരുടെയും സാഹസികതയാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ തുലനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഹത്രാസിലെ പെണ്‍കുട്ടി കൂട്ടബലാല്‍സംഗ ത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ പൊലിസിന്റെ വിലക്കും മാര്‍ഗതടസങ്ങളും മറികടന്ന് ആ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഹുലും പ്രിയങ്കയും കാട്ടിയ ധൈര്യം വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഒരു നേതാവിന്റെ ആത്മാര്‍ത്ഥതയും ധൈര്യവുമാണ് ഇത്തരം സാഹസിക പ്രവര്‍ത്തികളിലൂടെ വെളിവാകുന്നത്. മോദി സര്‍ക്കാരിന്റെ ഭീഷണിക്കും അടിച്ചമര്‍ത്തലുകള്‍ക്കും മുമ്പില്‍ ഇന്ത്യയിലെ ഒട്ടുമിക്ക പ്രതിപക്ഷനേതാക്കളും മുട്ടു മടക്കുകയോ കീഴടങ്ങുകയോ ചെയ്തിരിക്കുമ്പോഴാണ് ഭരണകൂടത്തെ നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിക്കാനുള്ള ധൈര്യം പ്രകടിപ്പിക്കുന്ന ഏക നേതാവെന്ന പ്രത്യേകതയും രാഹുലിനുണ്ട്.

2014 മുതല്‍ മോദി സര്‍ക്കാരിന്റെ ഒരു ഭീഷണിക്കും വഴങ്ങാതെ പാര്‍ലമെന്റിന്റെ അകത്തും പുറത്തും സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികളെ തുറന്നു കാണിക്കാന്‍ ഒരിക്കലും രാഹുല്‍ മടിച്ചിട്ടില്ല. പൗരത്വപ്രശ്‌നത്തിലായാലും ജി.എസ്.ടി നടപ്പാക്കിയതിലും കര്‍ഷകരുടെ സമരത്തിലുമെല്ലാം നേര്‍ക്കുനേര്‍ നിന്ന് മോദിയെ വെല്ലുവിളിക്കുന്ന ഏക നേതാവെന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്.

നിയമസഭാ തെരെഞ്ഞെടുപ്പു നടക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ അദ്ദേഹം സഞ്ചരിക്കുകയും എല്ലാത്തരം ജനവിഭാഗങ്ങളുമായും സംവാദത്തിലേര്‍പ്പെടുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവാണ്. മോദിയെ പോലെ മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുകയോ അല്ലെങ്കില്‍ മന്‍ കീ ബാത്ത് നടത്തുകയോ ചെയ്യുന്ന രാഷ്ട്രീയക്കാരനല്ല താനെന്ന് രാഹുല്‍ പലതവണ തെളിയിച്ചിട്ടുണ്ട്. സാധാരണക്കാരെയും പാര്‍ശ്വവല്‍ക്കരി ക്കപ്പെട്ടവരെയം കേള്‍ക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും ചെയ്യുന്ന നേതാവാണ് രാഹുല്‍ ഗാന്ധി.


Share now