നീറ്റ് പരീക്ഷ നീട്ടണം; വിദ്യാർത്ഥികളുടെ ദുരിതത്തിന് നേരെ കണ്ണടയ്ക്കരുതെന്ന് രാഹുൽഗാന്ധിയുടെ ട്വീറ്റ്

Share now

ന്യൂഡൽഹി: വിദ്യാർത്ഥികളുടെ ദുരിതത്തിന് കണ്ണടയ്ക്കരുതെന്ന് രാഹുൽഗാന്ധി. നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന് രാഹുൽഗാന്ധിയുടെ ട്വീറ്റ്. നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 12ന് തന്നെ പരീക്ഷ നടക്കും. പരീക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ പ്രൈവറ്റ്, കറസ്‌പോണ്ടൻസ്, കമ്പാർട്ട്‌മെൻറ് എക്‌സാമുകൾ എഴുതുന്നവർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

പരീക്ഷ നീട്ടിവയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ എൻടിഎ നീറ്റ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വെബ്‌സൈറ്റിൽ അഡ്മിറ്റ് കാർഡ് ലഭിച്ചു തുടങ്ങിയത്. കോവിഡ് വിട്ടുമാറാതെ നിൽക്കുന്ന കാലഘട്ടത്തിൽ നീറ്റ് പരീക്ഷ നടത്തരുത്. ഇത് വിദ്യാർത്ഥികളുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്.


Share now