കമല്‍ രാജിവയ്ക്കണം; അക്കാദമിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണം: ചെന്നിത്തല

Share now

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ശമ്പളം പറ്റുന്നയാള്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണം. അക്കാദമിയില്‍ കമല്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താന്‍ ഇടത് അനുഭാവികളായ നാല് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു മന്ത്രി എ.കെ. ബാലനു കമല്‍ കത്തയച്ചിരുന്നു. കത്ത് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പുറത്തുവിട്ടതോടെ വിവാദമായി. കത്തു നല്‍കിയതില്‍ ജാഗ്രതക്കുറവുണ്ടായെന്നു പറഞ്ഞ് കമല്‍ രംഗത്തെത്തിയിരുന്നു.


Share now