
തിരുവനന്തപുരം: നരേന്ദ്രമോദി ആകാശം വിറ്റു തുലക്കുമ്പോള്‍ പിണറായി വിജയന് വിദേശകുത്തകകള്‍ക്ക് കടല്‍ വിറ്റ് തുലയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മത്സ്യ സമ്പത്ത് അമേരിക്കന്‍ കുത്തക കമ്പനിക്ക് തീറെഴുതാനും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാനുമുള്ള ഇടതു സര്‍ക്കാരിന്റെ ഗൂഡ പദ്ധതി പ്രതിപക്ഷം കയ്യോടെ പിടിച്ചതുകൊണ്ടാണ് നടക്കാതെ പോയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി മെഴ്സിക്കുട്ടിയമ്മ രാജിവക്കണം, ഇ എം സി സി കരാറില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തണം, 2019 ലെ ഫിഷറീസ് നയത്തിലെ 2(9) വ്യവസ്ഥ നീക്കം ചെയ്യണം, ഇ എം സി സിക്ക് പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി അനുവദിച്ചത് റദ്ദാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് പൂന്തുറയില്‍ രമേശ് ചെന്നിത്തല സത്യാഗ്രഹം നടത്തിയത്. രാവിലെ 9 മണിക്ക് ആരംഭിച്ച സത്യാഗ്രഹം വൈകിട്ട് നാല് മണിക്ക് സമാപിച്ചു.

കടലില്‍ പോയാല്‍ മല്‍സ്യത്തൊഴിലാളിക്ക് മല്‍സ്യം ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പട്ടിണിയും, ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമാണ് ഇന്ന് മല്‍സ്യത്തൊഴിലാളികള്‍ നേരിടേണ്ടി വരുന്നത്. അതിനിടയിലാണ് പിടിക്കുന്ന മല്‍സ്യത്തിന്റെ അഞ്ച് ശതമാനം കേരള സര്‍ക്കാരിന് നല്‍കണമെന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കിയത്. മല്‍സ്യത്തൊഴിലാളി വിരുദ്ധ സര്‍ക്കാരാണിത്. ആ ഓര്‍ഡിനന്‍സ് ഇപ്പോഴും നിലനില്ക്കുന്നു.

അതോടൊപ്പമാണ് അമേരിക്കന്‍ കുത്തക കമ്പനിയായ ഇ എം സി സിക്ക് കേരളത്തിന്റെ മത്സ്യ സമ്പത്ത് തീറെഴുതാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയത്. മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യുയോര്‍ക്കില്‍ വച്ച് കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതോടെയാണ് അയ്യായിരം കോടിയുടെ ഈ കരാറിന് അരങ്ങ് ഒരുങ്ങിയത്. ഈ കൊള്ളയ്ക്ക് വേണ്ടിയാണ് ഫിഷറീസ് നയത്തില്‍ തന്നെ മാറ്റം വരുത്തിയത്. ഈ നയത്തിന്റെ 2(9) ല്‍ പറയുന്നത് കേരളത്തിന്റെ ആഴക്കടല്‍ മത്സ്യ ബന്ധന പ്രാത്സാഹനം നല്‍കുമെന്നാണ്.

മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടില്‍ 250 പുതിയ യാനങ്ങള്‍ കടലില്‍ ഇറക്കണമെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാരും പ്രതിപക്ഷവും മല്‍സ്യത്തൊഴിലാളി സംഘടനകളും എല്ലാവരും ഒന്നിച്ച് എതിര്‍ത്തതാണ്. എന്നിട്ടാണ് 400 ട്രോളറുകള്‍ ഒന്നിച്ച് ഇറക്കുന്ന ദ്രോഹകരമായ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. മത്സ്യ നയത്തില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം അടിസ്ഥാനപ്പെടുത്തിയാണ് ഇ.എം.സി.സി പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഈ പദ്ധതി നടപ്പായിരുന്നെങ്കില്‍ കേരളത്തിന്റെ തീരത്തെ മത്സ്യ സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കപ്പെടുമായിരുന്നു. കടലിന്റെ അടിത്തട്ടു വരെ മുട്ട ഉള്‍പ്പെടെ മത്സ്യസമ്പത്ത് മുഴുവന്‍ വിദേശ കമ്പനി അരിച്ചു വാരിക്കൊണ്ടു പോകുമായിരുന്നു.

മുഖ്യമന്ത്രിയുടെ കീഴിലുള്ള സ്ഥാപനമാണ് കേരളാ സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന്. അയ്യായിരം കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി ഈ സ്ഥാപനം 2950 കോടി രൂപയുടെ ഉപധാരണാപത്രംഒപ്പ് വച്ചിട്ട് മുഖ്യമന്ത്രി അറഞ്ഞില്ലങ്കില്‍ അദ്ദേഹം ആസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല. ഈ വിവരങ്ങളെല്ലാം വെളിച്ചത്ത് കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്. സി പി എമ്മിന്റെ കൊള്ളകളും അഴിമതിയും വെളിച്ചത്ത് കൊണ്ടുവരുന്നവരുടെ മനോനിലതെറ്റിയെന്ന് ആരോപിക്കുന്നത് സി പി എമ്മിന്റെ പുതിയ രാഷ്ട്രീയ തന്ത്രമാണ്.

എന്ത് കമ്പനി, ഏത് കമ്പനി എന്നൊക്കെ ചോദിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ, താന്‍ ഫോട്ടോ പുറത്ത് വിട്ടപ്പോള്‍ കമ്പനിയുടെ ആളുകളെ അറിയാമെന്നും അവര്‍ തന്നെ വന്ന് കണ്ടിരുന്നെന്നും സമ്മതിച്ചു. മുഖ്യമന്ത്രിയുമായി രണ്ട് തവണ ഇഎംസിസി അധികൃതര്‍ ചര്‍ച്ച നടത്തി. അവരോട് വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്. എന്നിട്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ ആരു വിശ്വസിക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ഈ കമ്പനി ‘ഫ്രോഡാ’ണെന്നാണ് മേഴ്സിക്കുട്ടിയമ്മ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ പിന്നെ എന്തിനാണ് ജ്യോതി ലാല്‍ എന്ന ഗവണ്മെന്റ് സെക്രട്ടറി ഈ കമ്പനിയുടെ ക്രെഡന്‍ഷ്യല്‍സ് പരിശോധിക്കണെമെന് ആവശ്യപ്പെട്ട് കേന്ദ്രത്തിലേക്ക് കത്തെഴുതിയത്? എന്തിനാണ് വിശ്വസ്യയോഗ്യമല്ലാത്ത കമ്പനിയുമായി കരാര്‍ ഒപ്പിടുകയും അവര്‍ക്ക് കെ എസ് ഐ ഡി സി പള്ളിപ്പുറത്ത് നാലേക്കര്‍ സ്ഥലം അനുവദിക്കുകയും ചെയ്തത്? ഇതിനെല്ലാം പിന്നില്‍ വലിയ അഴിമതിയാണുള്ളത്. അത് അന്വേഷിക്കാന്‍ പിണറായിക്ക് കീഴിലുള്ള സെക്രട്ടറിയായ ടി കെ ജോസിനെ അല്ല ചുതലപ്പെടുത്തേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ വന്‍ അഴിമതിയെക്കുറിച്ച ് ജൂഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല തുറന്നു കാട്ടിയ അഴിമതികളെല്ലാം ശരിയാണെന്ന്തെളിഞ്ഞു: മുല്ലപ്പള്ളി രാമചന്ദ്രന്
മത്സ്യത്തൊഴിലാളികളോടുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതബദ്ധതയാണ് ഈ സത്യാഗ്രഹമെന്ന് സമരം ഉദ്ഘാടനം ചെയ്ത കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിണറായി സര്‍ക്കാരിനെതിരെ നിരന്തര പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്.

പിണറായി സര്‍ക്കാരിന്റ എല്ലാ അഴിമതിയും തുറന്ന് കാട്ടിക്കൊണ്ട് മുന്നോട്ട് പോകുമ്പോള്‍ അതില്‍ ഏതെങ്കിലും ഒന്ന് പോലും ശരിയല്ലെന്ന് പറയുവാന്‍ ഇടതു സര്‍ക്കാരിന് ഈ നിമിഷം വരെ സാധിച്ചിട്ടില്ല. വസ്തുതകള്‍ നിരത്തിയുളള അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സി പിഎം കേന്ദ്രങ്ങളെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം പരിപൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. കേരളം കണ്ട പ്രതിപക്ഷ നേതാക്കാന്മാരില് മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് രമേശ് ചെന്നിത്തല എന്നു പറയുന്നതില്‍ നമുക്ക് അഭിമാനമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.

സ്വന്തം കാബനിറ്റ് അംഗങ്ങളെപ്പോലും അറിയിക്കാതെ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും നടത്തിയ ഇടപാടിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വസ്തുതകള്‍ പുറത്ത് കൊണ്ടുവന്നു. കൃത്യമായ രേഖകളോടും തെളിവുകളോടുമാണ് അദ്ദേഹം ആരോപ
ണമുന്നയിച്ചത്. അത് കൊണ്ട് തന്നെ അവസാനം ഒരു മറുപടിയും പറയാനി്ല്ലാതെ സര്‍ക്കാര്‍ കീടങ്ങുന്ന കാഴ്ചയാണ് കണ്ടതെന്നും മുല്ലപ്പളളി രാമചന്ദ്രന് പറഞ്ഞു.

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റയംഗം എ കെ ആന്റണിയും, ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഫോണില്‍ കൂടി സത്യാഗ്രഹ സമരത്തിന് ആശംസകള്‍ നേര്‍ന്നു.
ഇടപാടിന്റെ പേരില്‍ നടന്നത്
വലിയ ഗൂഡാലോചന :താരിഖ് അന്‍വര്‍
ആഴത്തിലുള്ള ഗൂഡാലോചനയാണ് ഈ ഇടപാടിന്റെ പിന്നില്‍ നടന്നിരിക്കുന്നതെന്ന് സമരത്തിന് സമാപനം കുറിച്ചു കൊണ്ട് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.
സര്‍ക്കാര്‍ അറിയാതെ എങ്ങിനെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ഒരു വിദേശ കമ്പനിയുമായി എം ഒ യു ഒപ്പ് വയ്കാന്‍ കഴിയും. അപ്പോള്‍ സര്‍്ക്കാരും ഈ ഗൂഡാലോചനയില്‍ പങ്കാളികളാണെന്ന് വരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ കൊടിയ അഴിമതി പുറത്തു കൊണ്ടു വന്നത്. രമേശ് ചെന്നിത്തല ഇത്ു വരെ കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടു വന്ന അഴിമതി ആരോപണങ്ങളെല്ലാം വസ്തുതയാണെന്ന് ബോധ്യപ്പെട്ട് കഴിഞ്ഞതായും താരിഖ് അന്‍വര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ വലിയൊരു കര്‍ഷക സമരം അലയടിക്കുകയാണ്. കോണ്‍ഗ്രസ് അതിന് വലിയ പിന്തുണയാണ് നല്‍കുന്നത്. അത് പോലെ കേരളത്തില്‍ മത്സ്യ മേഖലയില്‍ നടത്തുന്ന ഈ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാവായ രാഹുല്‍ഗാന്ധിയും വലിയ പിന്തുണയാണ് നല്‍കുന്നതെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
യു ഡി എഫ് കവീനര്‍ എം എം ഹസന്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ എം പിമാരായ കെ സുധാകരന്,ശശിതരൂര്‍, ടി എന്‍ പ്രതാപന്, രമ്യാ ഹരിദാസ്, ഐ ഐ സ സി സെക്രട്ടറിമാരായ പി.വി.മോഹന്‍, ഐവാന്‍ ഡിസൂസ, മുന്‍ മന്ത്രിമാരായ ഷിബുബേബി ജോണ്‍ പന്തളം സുധാകരന്, എം എല്‍ എ മാരായ വി എസ് ശിവകുമാര്‍, എം വിന്‍സന്റ്, കെ സി ജോസഫ്, കെ ശബരീനാഥന്, അനൂപ് ജേക്കബ്, എ പി അനില്‍കുമാര്‍, ഷാനിമോള്‍ ഉസ്മാന്, ഷാഫി പറമ്പില്‍, വി ടി ബല്‍റാം, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്‍് കെ വി തോമസ്, വൈസ് പ്രസിഡന്റ്ുമാരായ ജോസഫ് വാഴക്കന്, പി സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്, ശരത് ചന്ദ്ര പ്രസാദ്, ടി സിദ്ധിഖ്, മുന്‍ എം പി പി സി ചാക്കോ, ഡി സി സി പ്രസിഡന്റ് സനല്‍ നെയ്യാറ്റിന്‍കര,
കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ വിജയന് തോമസ്, കെ.പി.അനില്‍കുമാര്‍,എ എം നസീര്‍, മണക്കാട് സുരേഷ്, പഴകുളം മധു, ടി എം സക്കീര്‍ ഹൂസൈന്, കെ പി സി സി സെക്രട്ടറിമാരായ വിനോദ് കൃഷ്ണ, ജി വി ഹരി, ആര് വി രാജേഷ്, വല്സലന്, ജി സുബോധന്‍, എസ് കെ അശോക് കുമാര്‍, പി എസ് പ്രശാന്ത് മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഓസ്റ്റിന്‍ തോമസ്, മഹിളാ കോഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാസുഭാഷ്, കൊല്ലം ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, യു ഡി എഫ് ജില്ലാ ചെയര്മാന് പി കെ വേണുഗോപാല്‍, മുസ്ളീം ലീഗ് നേതാവ് ബീമാപള്ളി റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
രമേശ് ചെന്നിത്തലയുടെ സത്യാഗ്രഹ വേദിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍ ഇടതു സര്‍ക്കാരിന് തീരദേശ മേഖലയുടെ താക്കീത്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയില്‍ നയിച്ച സത്യാഗ്രഹ സമരത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. കേരളത്തിലെ മല്‍സ്യസമ്പത്ത് അമേരിക്കന്‍ കുത്തക കമ്പനിക്ക് തീറെഴുതാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച രമേശ് ചെന്നിത്തലക്ക് പിന്തുണയുമായി രാവിലെ തന്നെ യുവാക്കളും സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും സത്യാഗ്രഹ പന്തലിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
ഇടതു സര്‍ക്കാരിന് തീരദേശ ജനത നല്കുന്ന താക്കീതായി സമരവേദിയില്‍ പ്രകടമായ പ്രിതഷേധം. ചെറുജാഥകളായും ജനക്കൂട്ടങ്ങളായുമാണ് സത്യാഗ്രഹത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ യു ഡി എഫ് പ്രവര്‍ത്തരും മല്‍സ്യത്തൊഴിലാളികളും ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ടവരും സത്യാഗ്രഹവേദിയിലെത്തിയത്.
തങ്ങളുടെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുന്ന വലിയ ദുരന്തമാണ് മല്‍സ്യമേഖലയെ അമേരിക്കന്‍ കമ്പനിക്ക് തീറെഴുതാന്‍ ശ്രമിച്ചതിലൂടെ സംജാതമായിരിക്കുന്നതെന്ന് മല്‍സ്യത്തൊഴിലാളി സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതിന്റെ തെളിവായിരുന്നു സത്യാഗ്രഹത്തിന് ലഭിച്ച വമ്പിച്ച ജനപിന്തുണ.
രാവിലെ ഒമ്പത് മണിക്ക് സത്യാഗ്രഹം ആരംഭിച്ചത് മുതല്‍ വൈകീട്ട് നാല് മണിക്ക് അവസാനിക്കുന്നത് വരെ സത്യാഗ്രഹ വേദിയിലേക്ക് ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു. ഷാളുകളും മാലകളും സത്യാഗ്രഹ നായകനായ രമേശ് ചെന്നിത്തലയെ അണിയിക്കാന്‍ വേദിയില്‍ ആളുകള്‍ തിരക്ക് കൂട്ടുകയും ചെയ്തു.
മല്‍സ്യമേഖലയെ ഒരു കുത്തക കമ്പനികള്‍ക്കും തീറെഴുതിക്കൊടുക്കാന്‍ തങ്ങള്‍ അനുവദിക്കില്ലന്നും അതിനെതിരെ പടപൊരുതുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കേരളത്തിലെ മല്‍സ്യത്തൊഴിലാളി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും പ്രഖ്യാപിക്കുന്ന വേളകൂടിയായിരുന്നു ഇന്നത്തെ സത്യാഗ്രഹം