വാളയാര്‍ കേസ്: തുടരന്വേഷണത്തിനുള്ള ഉത്തരവ് നാളെ; മക്കളുടെ നീതിക്കായി മാതാപിതാക്കളുടെ പോരാട്ടം തുടരുന്നു

Share now

പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം ഇന്നും തുടരുകയാണ്. തുടരന്വേഷണത്തിനുള്ള ഉത്തരവ് നാളെയെന്ന് പോക്‌സോ കോടതി. പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടി. പുനര്‍വിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാന്‍ഡിലയച്ചത്. മറ്റൊരു പ്രതി എം മധുവിന് നേരത്തെ തന്നെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നല്‍കിയ അപേക്ഷയിലാണ് കോടതി തീരുമാനമെടുത്തത്. റെയില്‍വെ എസ് പി നിശാന്തിനിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിനുളള അപേക്ഷ കോടതിയില്‍ നല്‍കിയത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്


Share now