കോട്ടയത്ത് റിമാന്‍ഡ് പ്രതി മരിച്ചു; പോലീസ് മര്‍ദ്ദച്ചുകൊന്നുവെന്ന് ആരോപണവുമായി ബന്ധുക്കള്‍

Share now


കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീക്ക് തൈപ്പറമ്പില്‍ (35) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്.

സാമ്പത്തിക തട്ടിപ്പുകേസില്‍ തിങ്കളാഴ്ച ഉദയംപേരൂര്‍ പേരൂര്‍ പോലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. കോവിഡ് പരിശോധനയുടെ ഭാഗമായി കോവിഡ് കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയവേ യുവാവിന് അപസ്മാരമുണ്ടായന്നും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.


എന്നാല്‍ പോലീസ് മര്‍ദ്ദനം മൂലമാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തലയില്‍ മുറിവ് കണ്ടെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി എന്ന് ബന്ധുക്കള്‍ ആരോപിച്ചു.


Share now