റോയിട്ടേഴ്സിന് ഇതാദ്യമായി ഒരു വനിത ചീഫ് എഡിറ്റർ; 170 വർഷത്തിനിടയിൽ ഈ പദവിയിൽ എത്തിയത് അലസാന്ദ്ര ഗെലോനി

Share now

ലണ്ടൻ: ലോകത്തിലെ പ്രമുഖ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി അലെസാന്ദ്ര ഗലോനിയെ നിയമിച്ചു. 170 വര്ഷം പഴക്കമുള്ള വാർത്ത ഏജൻസിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതയെ എഡിറ്റർ ഇൻ ചീഫ് ആയി നിയമിക്കുന്നത്. 2015 മുതൽ അലെസാന്ദ്ര റോയിട്ടേഴ്സിന്‍റെ ഗ്ലോബൽ മാനേജിങ് എഡിറ്ററാണ്. 2500-ലധികം മാധ്യമ പ്രവർത്തകർ ജോലി ചെയുന്ന ലോകത്തിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിൽ ഒന്നാണ്.

റോം സ്വദേശനിയും 47 കാരിയുമായ അലെസാന്ദ്ര റോയിട്ടേഴ്സ് ഇറ്റാലിയൻ ഭാഷ വിഭാഗത്തിലാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 13 വര്ഷം വോൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടർ മുതൽ എഡിറ്റർ വരെയുള്ള തസ്തികകളിൽ ജോലി ചെയ്തു. 2013 മുതൽ റോയിട്ടേഴ്സിന്‍റെ ദക്ഷിണ യൂറോപ് ബ്യൂറോ ചീഫ് ആയി നിയമിക്കപ്പെട്ടു.


Share now