സി.പി.എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി :ഷാഫി പറമ്പില്‍ എം.എല്‍.എ

Share now

കോഴിക്കോട്: സി.പി.എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. ഉത്തരം മുട്ടുമ്പോള്‍ വര്‍ഗ്ഗീയത പറയുന്നവരുടെ പട്ടികയില്‍ സംഘികളെ തോല്‍പ്പിക്കുവാനുള്ള മത്സരത്തിലാണ് സി.പി.എം പാര്‍ട്ടി സെക്രട്ടറിയെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് കോടിയേരിയെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയുമായി താരതമ്യപ്പെടുത്തി വിമര്‍ശനമുന്നയിച്ചത്.

സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ ‘അ’പഥ സഞ്ചലനം നടത്തിയതിന്റെ ജാള്യത മറക്കാനാണ് രമേശ് ചെന്നിത്തലയുടെ മേല്‍ കോടിയേരി കുതിര കയറുന്നത്. ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി പ്രതിപക്ഷ നേതാവിന്റെ അമ്പുകള്‍ കുറിക്ക് തന്നെ കൊള്ളുന്നുണ്ടെന്ന് വ്യക്തമാക്കി തരികയാണെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക് പോസ്റ്റ് വായിക്കാം…

സി.പി.എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണന്‍. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നവരെ പറ്റി കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്.
ഉത്തരം മുട്ടുമ്പോള്‍ വര്‍ഗ്ഗീയത പറയുന്നവരുടെ പട്ടികയില്‍ സംഘികളെ തോല്‍പ്പിക്കുവാനുള്ള മത്സരത്തിലാണ് സി.പി.എം പാര്‍ട്ടി സെക്രട്ടറി.
സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ ‘അ’പഥ സഞ്ചലനം നടത്തിയതിന്റെ ജാള്യത മറക്കാന്‍ രമേശ് ചെന്നിത്തലയുടെ മേല്‍ കോടിയേരി കുതിര കയറേണ്ട.

15 വയസ്സ് വരെ ആര്‍.എസ്.എസ് ശാഖയില്‍ പോയതിന്റെ ചരിത്രം പേറുന്ന എസ്.ആര്‍.പിയുടെ അടുത്തിരുന്ന്, 77 ലെ തെരഞ്ഞെടുപ്പില്‍ ജനസംഘത്തിന്റെ പിന്തുണയോടെ ജയിച്ച പിണറായിയുടെ വാക്കും കേട്ടിട്ട് രമേശ് ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി ഒരു കാര്യം വ്യക്തമാക്കി തരുന്നുണ്ട് – പ്രതിപക്ഷ നേതാവിന്റെ അമ്പുകള്‍ കുറിക്ക് തന്നെ കൊള്ളുന്നുണ്ട്. അത് സ്പ്രിംഗ്‌ളറായാലും ബെവ് ക്യു ആയാലും പി.ഡബ്ല്യു.സി ആയാലും പമ്പ മണല്‍ വാരലായാലും സ്വര്‍ണ്ണക്കള്ളക്കടത്ത് ആയാലും ശരി.


Share now