ലാവലിന്‍ കേസ്: സുപ്രീം കോടതി ബഞ്ചില്‍ മാറ്റം, രണ്ട് ജഡ്ജിമാര്‍ മാറും

Share now

ന്യൂഡല്‍ഹി : എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് യു. യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തക്കും രവീന്ദ്ര ഭട്ടിനും പകരമാണ് ഇത്.

ചൊവ്വാഴ്ചയാണ് എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇനി പരിഗണിക്കാന്‍ പോകുന്നത്. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും പ്രതിപ്പട്ടികയില്‍ തുടരുന്ന ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.


Share now