തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മുകാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എവിടെ പോയി?; കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ കയറിയവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്; പിഎസ്.സി റാങ്ക് ലിസ്റ്റുകാരുടെ നിയമനം വേഗത്തിലാക്കണമെന്ന് ശൂരനാട് രാജശേഖരന്‍

Share now

തിരഞ്ഞെടുപ്പ് കാലത്ത് പിഎസ്സി റാങ്ക്‌ലിസ്റ്റുകാര്‍ക്ക് സിപിഎമ്മുകാര്‍ നല്‍കിയ വാഗാദനങ്ങളന്നും ഇതുവരെയും നടപ്പാക്കിയില്ലെന്ന് ശൂരനാട് രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാനത്ത് ആഗസ്ത് നാലിന് അവസാനിക്കുന്നത് 500 ഓളം പി.എസ്.സി റാങ്ക് ലിസ്റ്റുകളാണ്. ജൂലൈ 15-ലെ മന്ത്രിസഭ യോഗത്തില്‍ മുഴുവന്‍ ഒഴിവുകളും പിഎസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയതെല്ലാം വെറും പ്രഹസനം മാത്രമായിരുന്നു. അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് തിരിച്ചറിയാനാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിഎസ്.സി റാങ്ക് ലിസ്റ്റ് നിയമനം വേഗത്തിലാക്കണമെന്നാവശ്യപ്പെടുകയാണ് ശൂരനാട് രാജശേഖരന്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

പി.എസ്.സി റാങ്ക് ലിസ്റ്റ് നീയമനം വേഗത്തില്‍ ആക്കുക ; തെരഞ്ഞെടുപ്പ് കാലത്ത് പി.എസ്.സി റാങ്കുലിസ്റ്റുകാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പായില്ല. സംസ്ഥാനത്ത് ആഗസ്ത് നാലിന് അവസാനിക്കുന്നത് 500-ഓളം പിഎസ്.സി റാങ്ക് ലിസ്റ്റുകള്‍.

ജൂലൈ 15 ലെ മന്ത്രിസഭ യോഗത്തില്‍ മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശനിയും ഞായറും സമ്പൂര്‍ണ്ണ ലോക് സൗണ്‍ ആയതിനാല്‍ 12 പ്രവൃത്തി ദിവസങ്ങള്‍ മാത്രമാണ് വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യാന്‍ അവശേഷിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാര്‍ 50% മാത്രമാണ്. ഇതില്‍ നിന്നെല്ലാം വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത് പതിവ് പ്രഹസനമാണന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് മനസിലാകും. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകള്‍, എല്‍.ഡി സി , സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, വിവിധ അധ്യാപക തസ്തികകള്‍ പഞ്ചായത്ത് ലൈബ്രറിയന്‍ റാങ്ക് ലിസ്റ്റ് തുടങ്ങി വിവിധ റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നാമ മാത്ര നീയമനങ്ങളേ നടക്കുന്നുള്ളു. വനിത പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ നീയമനം കാത്ത് കഴിയുന്നത് 1400 ഓളം വനിതകളാണ്. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ കയറിയവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്.


Share now