കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ ഹൃദയാഘാതം; തമിഴ് നടന്‍ വിവേക് ഗുരുതരാവസ്ഥയില്‍

Share now

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് തമിഴ് നടന്‍ വിവേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിലാണ്.

താരം ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നലെ അദ്ദേഹം കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. കൂടാതെ വാക്സിന്‍ സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും താരം അഭ്യര്‍ത്ഥിച്ചിരുന്നു.


Share now