താനും തന്റെ കുടുംബവും സിപിഎം സൈബര്‍ ഗുണ്ടകളുടെ വേട്ടയാടലിന്റെ ഇരയെന്ന് കോണ്‍ഗ്രസ് എംഎല്‍എ സജീന്ദ്രന്‍; തിരഞ്ഞെടുപ്പ് ജയിക്കാന്‍ നെറികെട്ട രാഷ്ട്രീയം കളിക്കുന്നവരാണ് സിപിഎം

Share now

പ്രിയപ്പെട്ട നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്… നിങ്ങളുടെ വേദന എനിക്ക് മനസ്സിലാകും; ഇതേ അവസ്ഥയിലൂടെ ഒരിക്കല്‍ ഞാനും എന്റെ കുടുംബവും കടന്നുപോയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.പി സജീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരിക്കല്‍ തന്റെ കുടുംബവും സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടകളുടെ അതിക്രൂരമായ ആക്രമണത്തിന് ഇരയായിട്ടുണ്ട്. തന്റെ ഭാര്യ ലേബി സജീന്ദ്രന്‍ ഒരു മാധ്യമപ്രവര്‍ത്തക ആയതുകൊണ്ടാണ് ഇത്തരമൊരു വേട്ടയാടലിന് ഇരയായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നത്ത്‌നാട്ടില്‍ തന്നെ പരാജയപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു സൈബര്‍ ഗുണ്ടകള്‍ ഇല്ലാകഥകള്‍ പറഞ്ഞുപരത്തിയത്. ഈ ആക്രമത്തില്‍ പതറിപ്പോയ ലേബി മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അത്യന്തം വേദനാചരകമായ അവസ്ഥയിലൂടെയാണ് താനും തന്റെ മക്കളും കടന്നുപോയത്. സൈബര്‍ സെല്ലിന്റെ ശാസ്ത്രീയമായ പരിശോധനയില്‍ സിപിഎമ്മുകാര്‍ പ്രചരിപ്പിച്ച ഓഡിയോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് പോലീസ് കണ്ടെത്തി. അതായത് പിണറായി വിജയന്റെ പോലീസാണ് ഈ കൃത്രിമത്വം കണ്ടുപിടിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നടപടിയൊന്നും ഇതുവരെ ആയിട്ടില്ല. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്ത് നെറികെട്ട രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തുന്ന സിപിഎം സൈബര്‍ സഖാക്കള്‍ തങ്ങള്‍ക്കും ഒരു കുടുംബമുണ്ടെന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

ലേബിയെ വേട്ടയാടിയവര്‍ തന്നെയാണ് ഇപ്പോള്‍ വിവിധ ചാനലുകളിലുള്ള മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുന്നത്. സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങളാണ് ഈ സൈബര്‍ ഗുണ്ടകള്‍. ടി.പിയെ 51 വെട്ട് വെട്ടി കൊന്നതുപോലെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ സൈബര്‍ ഗുണ്ടകള്‍ വ്യക്തികളെ വേട്ടയാടി കൊല്ലുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

പ്രിയപ്പെട്ട നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്… നിങ്ങളുടെ വേദന എനിക്ക് മനസ്സിലാകും; ഇതേ അവസ്ഥയിലൂടെ…

Posted by VP Sajeendran MLA on Thursday, 13 August 2020

Share now