വനിതാ കമ്മീഷന് നടന്‍ ശ്രീനിവാസനോട് എന്താണിത്ര ചൊറിച്ചില്‍?; രാഷ്ട്രീയ അടിമകളുടെ മുഖത്തേറ്റ പ്രഹരമാണ് ശ്രീനിവാസന്റെ വാക്കുകള്‍

Share now

അംഗന്‍വാടി ടീച്ചറന്മാരെ നടന്‍ ശ്രീനിവാസന്‍ അപമാനിച്ചുവെന്ന് പറഞ്ഞ് ഇവിടെ ചന്ദ്രഹാസമിളക്കുന്ന വനിതാ കമ്മീഷനും കൂട്ടരും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. ശ്രീനിവാസനെന്നു കേള്‍ക്കുമ്പോഴുണ്ടാകുന്ന ചൊറിച്ചില്‍ രോഗത്തിനു മരുന്നില്ല. അതിനു വാക്സിന്‍ ചൈനയില്‍നിന്നു തന്നെ വരണം. വനിതാ കമ്മിഷന്‍ അംഗത്തിന്റെ അംഗന്‍വാടി സ്നേഹം കണ്ട് കോരിത്തരിച്ചു പോയി. കേരളത്തിലെ എത്ര എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും മക്കള്‍ സാദാ അംഗന്‍വാടിയില്‍ പഠിച്ചു കാണും? വനിതാ കമ്മിഷന്‍ അംഗത്തിന്റെ വെപ്രാളം കണ്ടപ്പോഴാണ് ശ്രീനിവാസന്റെ സ്വാധീനം മലയാളികളില്‍ എത്രമാത്രം ആഴത്തിലാണെന്നു മനസിലായതെന്ന് എഴുത്തുകാരന്‍ എബ്രാഹാം മാത്യൂ.

ചൈനയില്‍നിന്ന് മറവിരോഗ വൈറസ് ഇനിയും വ്യാപിക്കാത്ത സ്ഥിതിക്ക് മലയാളികള്‍ക്ക് ചിലതൊക്കെ ഓര്‍മയുണ്ട്. മൂന്നാറിലെ പട്ടിണിപ്പാവങ്ങളായ തോട്ടം തൊഴിലാളി സ്ത്രീകള്‍ പണിമുടക്കിയപ്പോള്‍, അവര്‍ കാട്ടില്‍ മറ്റേപ്പണിക്കാണു പോകുന്നതെന്ന് പ്രസംഗിച്ച ഇടുക്കിക്കാരനായ മന്ത്രി സ്റ്റേറ്റ് കാറില്‍ പായുകയാണ്; അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന് ആര്‍ജ്ജവമില്ലേ?. എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ഇതുവരെ കേസെടുക്കാത്തത്?. മന്ത്രി മണി സ്ത്രീത്വത്തെ അപമാനിച്ചതായി വനിതാകമ്മീഷന് തോന്നുന്നില്ലേ?. ഇതിനേക്കാള്‍ വലുതാണോ ശ്രീനിവാസന്റെ പ്രതികരണം? വനിതാ കമ്മിഷനെതിരേ പുലഭ്യം പറഞ്ഞ പി.സി. ജോര്‍ജിനെതിരായ കേസെന്തായി? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് വനിതാ കമ്മീഷന് നേരെ എബ്രഹാം മാത്യൂ മംഗളം ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്.


Share now