
സ്വര്‍ണ്ണക്കള്ളക്കടത്ത്,ഡോളര്‍ക്കടത്ത് എന്നീ ആരോപണങ്ങളില്‍ സ്പീക്കര്‍ ശ്രീ രാമകൃഷ്ണന് രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധക്കാര്‍ ആദ്യം പിന്‍വാങ്ങിയെങ്കിലും പിന്നീട് വീണ്ടും സംഘടിച്ചെത്തിയതോടെ പൊലീസ് രണ്ടാം റൗണ്ടും ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ സ്പീക്കറുടെ കോലം കത്തിച്ചു.